മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു
Jul 4, 2026, 12:50 IST
മന്ത്രി കെ മുരളീധരന്റെ 2 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്. സ്റ്റാഫ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം എന്നാണ് സൂചന. അതേ സമയം വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പുറത്തുപോയവർ വിശദീകരിക്കുന്നത്. രാജിവെച്ച രണ്ട് പേർക്ക് പകരം ആളെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.