ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിന് ഉദാഹരണമാണ് UDF, പിണറായി വിജയൻ

 

 

ഒരു സർക്കാർ എങ്ങനെ പ്രവർത്തിച്ചുകൂടാ എന്നതിന് ഉദാഹരണമാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ച.
ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ് സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല.സർക്കാരിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥൻ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ സർക്കാർ വിശ്വാസത്തിൽ എടുക്കണം പിണറായി വിജയൻ പറഞ്ഞു.

സർക്കാർ അധികാരത്തിൽ വന്നശേഷം ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. സർക്കാർ അധികാരം വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതാണ്.സ്ഥലം മാറ്റ കാര്യത്തിൽ പൊതുമാനദണ്ഡങ്ങൾ ഉണ്ടായിരുന്നു.ജീവനക്കാരെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കുന്ന നടപടി സ്ഥലംമാറ്റത്തിലൂടെ ഉണ്ടായില്ല. അവർക്ക് പരാതികൾ ഉണ്ടായിരുന്നില്ല.ഇതാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഉണ്ടായത്. ആയിര കണക്കിന് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി.സ്ഥലംമാറ്റം രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണെന്നും അഴിമതിയ്ക്ക് കളം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.