ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് വി മുരളീധരൻ
സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ തൻ്റെ പേര് നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്ന് വി മുരളീധരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി . ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാരുണ്ട് ഉണ്ട്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും പണം വാങ്ങിയിട്ടില്ലെന്നും വി മുരളീധരൻ വിശദമാക്കി. ഏത് മുരളീധരൻ ആണെന്ന് നിങ്ങൾ കണ്ടുപിടിക്ക്.ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താൻ. അതുകൊണ്ടാണ് ഷോണിനെ അടുത്ത് ഇരുത്തിയത്. കർത്തയുടെ ഡയറിയിൽ പേരുണ്ടെന്ന ആരോപണത്തിലാണ് വി മുരളീധരന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഏജൻസിയായ എസ് എഫ് ഐ ഒ കോടതിയിൽ സമർപ്പിച്ച രേഖകളാണ് ബിജെപി നേതാവായ ഷോൺ ജോർജ് പുറത്ത് വിട്ടത്. സി എം ആർ എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ സുപ്രധാന എൻട്രികൾ അടങ്ങിയ പേജാണ് ഷോൺ ജോർജ് പങ്കുവെച്ചത്.