നെട്ടൂരിൽ ഫ്ലെക്സുമായി വി ഡി സതീശൻ അനുകൂല പ്രകടനം
May 7, 2026, 17:59 IST
കോൺഗ്രസിൽ ആരാണ് മുഖ്യമന്ത്രി എന്നതിനെക്കുറിച്ച് ചർച്ച പുരോഗമിക്കവേ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവർത്തകർ. കൊച്ചി നെട്ടൂരിലാണ് വിഡി സതീശൻ മുഖ്യമന്ത്രിയാകണം എന്നാവശ്യമുന്നയിച്ച് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തെരുവിലിറങ്ങിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.