ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാനില്ല-വി എം സുധീരൻ
Jul 29, 2026, 11:47 IST
സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ ഒരുവിധ പദവികളിലേക്കും ഇല്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. അതിനാൽ വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമ സുഹൃത്തുക്കൾ മാറിനിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.