കേരളത്തിൽ 67 മണ്ഡലങ്ങളിൽ അസാധാരണമായി വോട്ട് വർധിച്ചു, ചില മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞു- പി രാജീവ്

 

 

കേരളത്തിൽ 67 മണ്ഡലങ്ങളിൽ അസാധാരണമായി വോട്ട് വർധിച്ചു എന്നും ചില മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞു എന്നും സിപിഎം നേതാവ് പി രാജീവ് പ്രതികരിച്ചു. വോട്ടിങ് മെഷിനിൽ ക്രമക്കേടുകൾ നടന്നെന്ന് സമ്മതിച്ചത് ഖർഗെയാണെന്നും കേരളത്തിൽ അസാധാരണ സംഭവമുണ്ടായി, തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നീയമിച്ചിരിക്കുന്നു, അഭിജീത്ത് ദീപ്കെ പലതവണ വിഷയം ഉന്നയിച്ചു എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സിപിഎം നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് മുൻ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജ വിഷയത്തില്‍ അറിയിച്ചത്. വോട്ടർപട്ടിക പരിഷ്ക്കരണമാണ് കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണമെന്ന് പയാനാവില്ലെന്നും വോട്ടർപട്ടിക പരിഷ്ക്കരണം പല കാരണങ്ങളിൽ ഒന്നാകാം. ഇടതുപക്ഷത്തിന്‍റെ വോട്ടുകൾ ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടുണ്ട്. അനധികൃതമായി വോട്ട് ചേർക്കാനും യുഡിഎഫ് എസ്ഐആറിനെ ഉപയോഗിച്ചു. എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാർ ജാഗ്രത കിട്ടിയതിനാൽ വലിയ അട്ടിമറി നടന്നിട്ടില്ലെന്നും ശൈലജ പറഞ്ഞു.