വയനാട് ടൗൺഷിപ്പ്: ഊരാളുങ്കലിന് മന്ത്രിയുടെ മുന്നറിയിപ്പ്

 

 

വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് നിർദ്ദേശം നൽകി. വയനാട് കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ നിർദേശം നൽകിയത്. നിർമ്മാണ പ്രവർത്തികൾക്ക് ശേഷം സമീപ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടനെ നീക്കണമെന്ന് നിർമാതാക്കളായ ഊരാളുങ്കലിനാണ് നിർദേശം നൽകിയതായി മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും നീക്കിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ സുരക്ഷാ മുൻകരുതലുകളില്ലാതെ മണ്ണ് കൂട്ടിയിടുന്നത് വൻ തോതിൽ ആശങ്ക പരത്തിയിരുന്നു.