എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെനി നൈനാൻ

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡൻ്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഫെനി നൈനാൻ. രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടുള്ളതാണ് കേസെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം
എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി , അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ പോസ്റ്റുകൾ വായിച്ചവർക്ക് മനസിലാകും ഞാൻ പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുക യോ അവരെപ്പറ്റി അശ്ലീല പരാമർശം നടത്തുകയോ ചെയ്തിട്ടില്ല എന്ന്.

കേസ് വന്നത് കൊണ്ട് പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. ഇത് രാഷ്ട്രീയ വേട്ടയാടലാണ്. ഇന്നലെ ഞാനിട്ട പോസ്റ്റിൽ പരാമർശിച്ചത് പോലെ കേസിനെ നേരിടും. ജാമ്യത്തിനായി കോടതിയെ സമീപിക്കും. എഫ്ഐആറിൻ്റെ നിയമസാധുതയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കും.