ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ട് കുതിക്കുമെന്ന് കെ ടി ജലീൽ
May 21, 2026, 14:22 IST
തല പോയാലും ഇടതുപക്ഷത്തെ വഞ്ചിക്കില്ലെന്ന് കെ ടി ജലീൽ. ഇടത് പക്ഷത്തോടൊപ്പം മുന്നോട്ട് കുതിക്കുമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറച്ചു. പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും. കുറ്റങ്ങളും കുറവുകളും മനുഷ്യ സഹജമാണ്. നേതാക്കളും പ്രവർത്തകരും പിശകുകളെ മറി കടക്കുമെന്നും ചെങ്കൊടി വിട്ടൊരു രാഷ്ട്രീയമില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ തന്നെക്കുറിച്ച് പ്രചരിക്കുന്നതെല്ലാം അസംബന്ധമെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു.