ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്താവ്
Oct 22, 2025, 11:49 IST
ആലപ്പുഴയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഭാര്യയെ കാണാനില്ലെന്നാണ് റിയാസ് പൊലീസിനോട് പറഞ്ഞത്. മട്ടാഞ്ചേരി കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ആണ് റിയാസ്.
നേരത്തെ റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ വീട്ടിൽ വന്നു നിന്നിരുന്നു. പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് രണ്ട് മാസം മുൻപ് തിരികെ പോയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 13 വർഷമായി. മൂന്ന് കുട്ടികൾ ഉണ്ട്.