പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ
Jul 6, 2026, 12:46 IST
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് സി പി എം മുൻ നേതാവും അമ്പലപ്പുഴ എം എൽ എയുമായ ജി സുധാകരൻ. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമർശിക്കുന്നതിനിടയിലാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയുടെ സ്നേഹം ഒരിക്കലും മറക്കില്ലെന്നും രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് അദ്ദേഹവുമായുള്ളതെന്നും ജി സുധാകരൻ വ്യക്തമാക്കി. പിണറായി വിജയൻ ഇപ്പോഴും പവർഫുൾ തന്നെയാണ്, അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നങ്ങളുമില്ല. എന്നാൽ മുമ്പത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ്. മുൻപ് അദ്ദേഹത്തെ സംരക്ഷിക്കാൻ ഞങ്ങളെയൊക്കെപ്പോലെയുള്ളവർ ഉണ്ടായിരുന്നുവെന്നും, കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് ഇന്ന് പിണറായി വിജയൻ ഉള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.