ഇൻസ്റ്റാഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ച് കോക്‌റോച്ച് ജനതാ പാർട്ടി
ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി കോക്‌റോച്ച് ജനതാ പാർട്ടി (സിജെപി) അറിയിച്ചു. 22 മില്യൺ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് ഇന്നലെ മുതൽ നഷ്ടപ്പെട്ടിരുന്നു.ഫേക്ക് ചെയ്യപ്പെട്ട അക്കൗണ്ട് വീണ്ടെടുത്തൊന്നും, തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് അത് തിരിച്ചുപിടിച്ചതെന്നും സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു.
സിജെപിക്കെതിരായ ബിജെപിയുടെ തുടർച്ചയായ വിമർശനങ്ങളിലും ദീപ്കെ മറുപടി നൽകി.എന്തുകൊണ്ടാണ് ഒരു കേന്ദ്രമന്ത്രി ഇന്ത്യൻ യുവാക്കളെ പാകിസ്താനികളായി മുദ്ര കുത്തുന്നതെന്ന് അഭിജിത് ദീപ്കെ ചോദിച്ചു.ഇതിനിടെ വിഷയത്തിൽ വിവിധ രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. ഒരു പ്രസ്ഥാനത്തെയും അടിച്ചമർത്തുന്ന സമീപനം ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പ്രതികരിച്ചു. യുവജനങ്ങളുടെ അസ്വസ്ഥതകളുടെ പ്രതിഫലനമാണ് ഈ തരത്തിലുള്ള പ്രസ്ഥാനങ്ങളെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.