UPSC റിക്രൂട്ട്‌മെന്റ്: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജൂൺ 12 വരെ അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലെ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 ജൂൺ 12 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
മെയ് 23 മുതൽ upsc.gov.in വഴിയാണ് അപേക്ഷ ആരംഭിച്ചത്. തസ്തികകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ, അപേക്ഷാ മാർഗനിർദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അടങ്ങിയ വിശദമായ വിവരങ്ങൾ (നമ്പർ 05/2026) കമ്മീഷന്റെ ഔദ്യോഗിക പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
യുപിഎസ്സി റിക്രൂട്ട്‌മെന്റ് 2026- എങ്ങനെ അപേക്ഷിക്കാം
ഔദ്യോഗിക റിക്രൂട്ട്‌മെന്റ്‌റ് പോർട്ടൽ സന്ദർശിക്കുക.
ആവശ്യമായ രേഖകൾക്കും യോഗ്യതാ വിശദാംശങ്ങൾക്കുമുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിക്കുക.
രജിസ്‌ട്രേഷൻ പൂർത്തിയാക്കി യൂണിവേഴ്സൽ രജിസ്‌ട്രേഷൻ നമ്പർ (URN) നേടുക.
കോമൺ അപ്ലിക്കേഷൻ ഫോം (CAF) പൂരിപ്പിക്കുക.
തസ്തിക തിരഞ്ഞെടുത്ത് ഒഴിവ് സംബന്ധിച്ചുള്ള ഭാഗം പൂർത്തിയാക്കുക.
ജനനത്തീയതി തെളിവ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കാറ്റഗറി സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ) എന്നിവയുൾപ്പെടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക.
ആവശ്യമായ അപേക്ഷാ ഫീസ് അടയ്ക്കുക.
എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത് ഫോം സമർപ്പിക്കുക.
സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
ഓൺലൈൻ അപേക്ഷാ ഫോം സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് അവരുടെ വിശദാംശങ്ങൾ ശ്രദ്ധാപൂർവം പൂരിപ്പിക്കാൻ യുപിഎസ്സി നിർദേശിച്ചിട്ടുണ്ട്. കമ്മീഷന്റെ അഭിപ്രായത്തിൽ, തെറ്റായ വിവരങ്ങൾ അല്ലെങ്കിൽ അപൂർണമായ രേഖകൾ കമ്പ്യൂട്ടർ അധിഷ്ഠിത ഷോർട്ട്‌ലിസ്റ്റിങ് പ്രക്രിയയിൽ നിരസിക്കപ്പെടാൻ ഇടയാക്കിയേക്കാം. ചില സാഹചര്യങ്ങളിൽ, തെറ്റായ വിവരങ്ങൾ നൽകിയാൽ ഉദ്യോഗാർത്ഥികൾക്ക് വിലക്ക് നേരിടേണ്ടി വരാം.