റണ്‍വേട്ടയില്‍ ഒന്നാമതായി ലോറ, ആദ്യ അഞ്ചില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. സെമി ഫൈനലിലും ഫൈനലിലുമാണ് ലോറ സെഞ്ചുറികള്‍ നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് ലോറയുടെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്‌സും 73 ഫോറും ലോറ നേടി.
റണ്‍വേട്ടക്കാരില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് രണ്ടാം സ്ഥാനത്ത്. 9 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 434 റണ്‍സ്. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ മന്ദാനയുടെ ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സാണ്. 54.25 ശരാശരിയും 99.08 സ്‌ട്രൈക്ക് റേറ്റും മന്ദാനയ്ക്കുണ്ട്. ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്‌നര്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 328 റണ്‍സ് ഗാര്‍ഡ്‌നര്‍ അടിച്ചെടുത്തു. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 82.00 ശരാശരിയും 130.15 സ്‌ട്രൈക്ക് റേറ്റും. രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഗാര്‍ഡ്‌നര്‍ നേടി.
പ്രതിക റാവലാണ് ആദ്യ അഞ്ചിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പരിക്കിനെ തുടര്‍ന്ന് സെമി ഫൈനലിലും ഫൈനലിലും പ്രതികയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ആറ് ഇന്നിംഗ്‌സില്‍ നിന്ന് 308 റണ്‍സാണ് പ്രതിക നേടിയത്. ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും പ്രതികയുടെ അക്കൗണ്ടിലുണ്ട്. 51.33 ശരാശരിയും 77.77 സ്‌ട്രൈക്ക് റേറ്റിലുമാണ് പ്രതിക ഇത്രയും റണ്‍സ് അടിച്ചെടുത്തുത്. ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ച് ഫീല്‍ഡ് അഞ്ചാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ 304 റണ്‍സ്. 119 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും താരം