ഇത്തിഹാദ് യാത്രക്കാർക്ക് 3 കിലോ അധിക ബാഗേജ് സൗജന്യം
ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്യുന്നവർക്ക് ഇനിമുതൽ മൂന്നുകിലോ വരെ അധിക ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. അബുദാബി സിറ്റി, മുസ്സഫ, അൽ ഐൻ എന്നിവിടങ്ങളിലെ മൊറാഫിക്ക് സിറ്റി ചെക്ക്-ഇൻ കേന്ദ്രങ്ങൾ വഴി യാത്രാ നടപടികൾ പൂർത്തിയാക്കുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. ടിക്കറ്റിൽ അനുവദിച്ചിട്ടുള്ള ബാഗേജിന് പുറമെയാണ് ഈ മൂന്ന് കിലോ അധികമായി കൊണ്ടുപോകാൻ സാധിക്കുന്നത്.
ഇതിനുപുറമെ ഇത്തിഹാദ് ഗസ്റ്റ് കാർഡുള്ള യാത്രക്കാർക്ക് 1000 മൈൽസ് പോയിന്റുകൾ അധികമായി നേടാനും ഇതിലൂടെ അവസരമുണ്ട്. ആഗസ്റ്റ് പതിനാറ് വരെ യാത്ര ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ അധിക ബാഗേജ് ആനുകൂല്യം ലഭ്യമാകുക. അബുദാബി മിന ക്രൂസ് ടെർമിനലിൽ ഇരുപത്തിനാല് മണിക്കൂറും, മുറൂർ റോഡിൽ മദീന സായിദ് ഷോപ്പിങ് മാളിന് എതിർവശത്തുള്ള ഓഫീസിൽ രാവിലെ പത്തുമുതൽ രാത്രി പത്തുവരെയുമാണ് സിറ്റി ചെക്ക്-ഇൻ സൗകര്യം ലഭിക്കുക. മുസഫ ഷാബിയ പതിനൊന്നിലും, അൽ ഐനിലെ കുവൈത്താത്ത് ലുലു മാളിലും രാവിലെ പത്തുമുതൽ രാത്രി പത്തുവരെ ഈ സേവനം പ്രയോജനപ്പെടുത്താം.
വിമാനം പുറപ്പെടുന്നതിന് ഇരുപത്തിനാല് മണിക്കൂർ മുതൽ നാല് മണിക്കൂർ മുൻപുവരെ യാത്രക്കാർക്ക് സിറ്റി ടെർമിനലുകളിൽ ചെക്ക്-ഇൻ ചെയ്യാവുന്നതാണ്. ലഗേജ് ഇവിടെ ഏൽപ്പിച്ച് ബോർഡിങ് പാസ് കൈപ്പറ്റുന്നവർക്ക് വിമാനത്താവളത്തിലെ നീണ്ട ക്യൂ ഒഴിവാക്കി നേരിട്ട് സെക്യൂരിറ്റി പരിശോധനയ്ക്കായി പോകാൻ സാധിക്കും. മുതിർന്നവർക്ക് മുപ്പത്തിയഞ്ച് ദിർഹവും കുട്ടികൾക്ക് ഇരുപത്തിയഞ്ച് ദിർഹവും രണ്ട് വയസ്സിന് താഴെയുള്ളവർക്ക് പതിനഞ്ച് ദിർഹവുമാണ് ഇതിനായുള്ള സേവന നിരക്ക്. വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും യാത്രാ നടപടികൾ എളുപ്പമാക്കാനും ലക്ഷ്യമിട്ടുള്ള ഈ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മൊറാഫിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.