ജൂൺ 21 മുതൽ കുവൈത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കാൻ ഖത്തർ എയർവേയ്‌സ്
Jun 19, 2026, 16:12 IST
ഖത്തർ എയർവേയ്‌സ് ജൂൺ 21 മുതൽ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. പുനരാരംഭിക്കുന്ന സർവീസുകളെല്ലാം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ (T4) ആയിരിക്കും സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.
മേഖലയിലുണ്ടായ സുരക്ഷാ-സംഘർഷ സാഹചര്യങ്ങളെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ കാരണമായിരുന്നു ഖത്തർ എയർവേയ്‌സ് താൽക്കാലികമായി സർവീസുകൾ നിർത്തിവെച്ചിരുന്നത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് സർവീസുകൾ സാധാരണ നിലയിലാക്കാൻ എയർലൈൻ തീരുമാനിച്ചത്.