യാത്രക്കാർക്ക് ആശ്വാസം; ഖത്തർ എയർവേയ്‌സ് ടിക്കറ്റ് റീഫണ്ട് നൽകുന്നു, സൗജന്യമായി തീയതി മാറ്റാം

 

മേഖലയിലെ സംഘർഷ സാഹചര്യത്തെത്തുടർന്ന് വിമാനയാത്ര തടസ്സപ്പെട്ടവർക്കായി വൻ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേയ്‌സ്. ജൂൺ 15 വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധിക ചാർജുകൾ ഇല്ലാതെ യാത്ര തേതി മാറ്റാനോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് വാങ്ങാനോ സാധിക്കും. വ്യോമാതിർത്തികൾ അടച്ചതും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും കാരണം ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് വലിയ ആശ്വാസമാണ് ഈ തീരുമാനം.

പ്രധാന അറിയിപ്പുകൾ:

  •  ഒക്ടോബർ 31 വരെയുള്ള മറ്റ് തീയതികളിലേക്ക് അധിക ചിലവുകളില്ലാതെ യാത്ര മാറ്റാം.

  • ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് മുഴുവൻ തുകയും 28 പ്രവൃത്തി ദിനത്തിനകം തിരികെ നൽകും.

  • കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് നിലവിൽ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ സർവീസുകളിൽ 41 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

  • സിവിൽ ഏവിയേഷന്റെ അനുമതിയോടെ പ്രത്യേക എയർ കോറിഡോർ വഴിയാണ് നിലവിൽ വിമാനങ്ങൾ പറക്കുന്നത്. സാധാരണ നിലയിലുള്ള സർവീസുകൾ വ്യോമപാത പൂർണ്ണമായി തുറന്നാൽ മാത്രമേ പുനരാരംഭിക്കൂ.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ടിക്കറ്റ് കൺഫേം ആണെന്ന് ഉറപ്പുവരുത്തണം. പ്രധാന അറിയിപ്പുകൾ കൃത്യസമയത്ത് ലഭിക്കുന്നതിനായി ഫോൺ നമ്പറും ഇമെയിലും ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിലോ ആപ്പിലോ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.