സഹകരണ സൊസൈറ്റി തട്ടിപ്പ്; 3 പേർ അറസ്റ്റിൽ
May 16, 2024, 17:51 IST

കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മൂന്ന് പേർ അറസ്റ്റിൽ. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനിൽ കുമാർ (55), പറക്ലായി ഏഴാംമൈൽ സ്വദേശി ഗഫൂർ (26), ബേക്കൽ മൗവ്വൽ സ്വദേശി ബഷീർ (60) എന്നിവരാണ് അറസ്റ്റിലായത്.
മുഖ്യപ്രതി കെ. രതീശൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റിയിൽ നിന്ന് രതീശൻ കടത്തിക്കൊണ്ട് പോയ സ്വർണ്ണം പണയം വച്ചത് ഇവരായിരുന്നു. സൊസൈറ്റി സെക്രട്ടറി രതീശൻ ഈ സംഘാംഗങ്ങൾക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകൾ പൊലീസ് കണ്ടെത്തി.