നാട്ടിലിറങ്ങിയ കാട്ടാന പൂസായി കിടന്നു; കാല്‍ പാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയില്‍  ലിറ്റര്‍ വാഷ് കണ്ടെത്തി

 

നിലമ്പുരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ എക്സൈസ് വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി. രണ്ട് കേസുകളിലായി 665 ലിറ്റര്‍ വാഷ് എക്സൈസ് പിടിച്ചെടുത്തു.

ഇന്നലെ രാത്രിയില്‍ നാട്ടില്‍ ഇറങ്ങിയ കാട്ടാന മത്ത് പിടിച്ച്‌ കിടന്നത് നാട്ടുകാര്‍ എക്സൈസിനെ അറിയിച്ചിരുന്നു. ഇത് വാഷ് കുടിച്ചതാണെന്ന നിഗമനത്തില്‍ ആനയുടെ കാല്‍ പാടുകള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ആണ് വാറ്റ് ചാരായ കേന്ദ്രത്തില്‍ നിന്ന് 640 ലിറ്റര്‍ വാഷ് കണ്ടെത്തിയത്.

പ്രതികളെ കുറിച്ച്‌ സൂചന കിട്ടിയെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു. രാവിലെ വനമേഖലയിലെ തെരച്ചിലില്‍ 25 ലിറ്റര്‍ വാഷും കണ്ടെടുത്തിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വാഷ് എക്സൈസ് നശിപ്പിച്ചു.