ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി

 

ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേർ അതിഥി തൊഴിലാളികളാണ്. സോനംമാർഗിലെ തുരങ്ക പാത നിർമ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. 

ഭീകരർക്കായി സുരക്ഷാ സേന തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു.