തിരുവനന്തപുരം മൃഗശാലയില്‍ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോഗം; മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍

 


തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണം ക്ഷയരോഗമെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മൃഗശാലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ്. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

മൃഗശാലയിലെ കൃഷ്ണമൃഗങ്ങളും മാനുകളും ചത്തൊടുങ്ങുന്നത് ക്ഷയരോഗം മൂലമാണെന്നാണ് സ്ഥിരീകരിച്ചത്. കൂടുതല്‍ മൃഗങ്ങളിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍. രോഗബാധയുള്ളവയെ കൂട്ടത്തില്‍ നിന്ന് മാറ്റി പരിചരിക്കാനും നിര്‍ദേശമുണ്ട്. അഞ്ച് ദിവസത്തിനകം മന്ത്രിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഡിസീസ് റിപ്പോര്‍ട്ടിന് അനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുക. മൃഗശാല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.