കാളികാവിൽ ഒരു കുഞ്ഞിനും കൂടി പിതാവിന്റെ ക്രൂരമർദനം; കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്
Mar 30, 2024, 12:51 IST
കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയെ മർദിച്ച് കൊന്നതിന്റെ ഞെട്ടൽ മാറും മുന്നെ മറ്റൊരു കുഞ്ഞിന് കൂടി പിതാവിന്റെ ക്രൂരമർദനം. കാളികാവിൽ തന്നെയാണ് മറ്റൊരു രണ്ടര വയസ്സുകാരിക്ക് കൂടി മർദനമേറ്റിരിക്കുന്നത്. കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മർദ്ദനമേറ്റ പാടുള്ളതായി മാതാവ് പറഞ്ഞു. മാർച്ച് 21നാണ് കുഞ്ഞിന് മർദനമേറ്റത്. കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പിതാവിനെതിരെ ജുവനൈൽ ആക്ടനുസരിച്ച് കാളികാവ് പൊലീസ് കേസ്സെടുത്തു. കാളികാവ് ചാഴിയോട്ടിലെ ജുനൈദിനെതിരെയാണ് കേസ്സെടുത്തത്.