എ കെ ശശീന്ദ്രന്‍ മന്ത്രി, എംഎല്‍എ പദവികള്‍ രാജിവെക്കണം; എൻ.സി.പി, നോട്ടീസ് നൽകും 

 

എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന് എന്‍സിപി. അജിത് പവാറിന്റെ നിര്‍ദേശം അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു. അജിത് പവാര്‍ പക്ഷത്തെ യഥാര്‍ത്ഥ എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് നടപടി.

ശരദ് പവാറിന്റെ കൂടെയാണെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. വഹിക്കുന്ന സ്ഥാനം രാജിവെച്ചതിന് ശേഷമാണ് എകെ ശശീന്ദ്രന്‍ അക്കാര്യം പറയേണ്ടത്. നോട്ടീസ് നല്‍കും. പാര്‍ട്ടിയുടെ ഭാഗമായി വന്നില്ലെങ്കില്‍ അയോഗ്യരാക്കേണ്ട നടപടികളിലേക്ക് കടക്കുമെന്ന് നോട്ടീസിലൂടെ അറിയിക്കും.' എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവ് എന്‍എ മുഹമ്മദ് കുട്ടി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഓരോ സംസ്ഥാനത്തും അതാത് സാഹചര്യം അനുസരിച്ച് മുന്നണികള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.