പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടിൽ നടപടി; തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക പട്ടിക തയ്യാറാക്കി
Updated: Nov 18, 2024, 14:21 IST
പാലക്കാട്ടെ വ്യാജവോട്ട് ക്രമക്കേടിൽ നടപടി. ക്രമക്കേട് തടയാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക എ.എസ്.ഡി പട്ടിക തയ്യാറാക്കി. ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും. എ.എസ്.ഡി പട്ടികയിൽ ഉള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക മാനദണ്ഡങ്ങൾ ഉണ്ടാകും. സത്യവാങ്മൂലം നൽകണമെന്നതാണ് അതിൽ ഏറ്റവും പ്രധാനം. തെറ്റായ സത്യവാങ് മൂലം നൽകിയാൽ ക്രിമിനൽ നടപടികൾ അടക്കം സ്വീകരിക്കും.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന വാർത്ത ഒരു സ്വകാര്യ ചാനലായിരുന്നു പുറത്ത്കൊണ്ട് വന്നത്.