പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ
May 8, 2025, 15:40 IST
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പോലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടർന്നു. മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും പോലീസിനോട് തട്ടിക്കയറി.