എഡിഎം കെ നവീൻ ബാബുവിന്റെ മരണം ; 'നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെ, കുറ്റക്കാരെ വെറുതെ വിടില്ല ; റവന്യൂ മന്ത്രി
Oct 24, 2024, 11:20 IST
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെയാണ് അംഗമാണ്, അദ്ദേഹത്തെ എംഎൽഎ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണ്, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തിൽ നിന്നൊരു മാറ്റവുമില്ല, അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണർ എ ഗീത ഐഎഎസ് മികച്ച ഉദ്യോഗസ്ഥയാണ് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന്തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൈം അല്ല റവന്യു വകുപ്പ് അന്വേഷിക്കുന്നത്.ഫയൽ നീക്കത്തിലെ നടപടിക്രമങ്ങൾ ഉൾപ്പെടെ ആണ് അന്വേഷിക്കുന്നത്.പൊലീസ് അന്വേഷണം റവന്യു വകുപ്പ് പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും അതുകൊണ്ട് തന്നെ അതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.