എഡിഎം നവീൻ ബാബുവിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. കഴിഞ്ഞ ദിവസം ആണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയത്.
പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നാണ് കണ്ടെത്തൽ. നവീന്‍ ബാബു കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ല. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതി പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് നാളെ വരും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് നിസാർ അഹമ്മദാണ് ഉത്തരവ് പറയുക. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനിൽക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം. ദിവ്യക്കെതിരായ സംഘടനാ നടപടി ചർച്ച ചെയ്യാൻ സിപിഎം ജില്ലാ നേതൃയോഗങ്ങൾ ബുധനാഴ്ച ചേരും.
അതേ സമയം, എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. അതേ സമയം, എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്.
എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗം നടന്നിട്ട് രണ്ടാഴ്ചയായി. ഏക പ്രതി പി പി ദിവ്യ ഇപ്പോഴും അന്വേഷണസംഘത്തിന് മുന്നിലെത്തിയിട്ടില്ല. തലശ്ശേരി കോടതി മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് പറയുക ചൊവ്വാഴ്ചയാണ് . അതുവരെ പൊലീസ് അറസ്റ്റിനില്ലെന്ന നിലപാടിലാണ്. ദിവ്യ കണ്ണൂർ ജില്ലയിൽ തന്നെയുണ്ടെന്നാണ് വിവരം. യാത്രയയപ്പ് യോഗ ദിവസത്തെ വിവരങ്ങളറിയാൻ കൂടുതൽ പേരുടെ മൊഴിയെടുക്കുകയാണ് പൊലീസ്. കളക്ടറുടെ ഗൺമാൻ ഉൾപ്പെടെയുളളവരെ കണ്ടു.