എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; സര്‍ക്കാർ വേട്ടക്കാർക്കൊപ്പം, പ്രതിപക്ഷ നേതാവ്

 

 

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിക്കുന്നത്. വ്യജരേഖ ചമച്ചവര്‍ക്കും കള്ള ഒപ്പിട്ടവര്‍ക്കുമെതിരെ അന്വേഷണമില്ല. അന്വേഷണം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പാണ്. പ്രതികളെ രക്ഷിക്കാനുള്ള ശ്രമം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.