എഡിഎം നവീൻ ബാബുവിന്റെ മരണം; പരാതിക്കാരൻ പ്രശാന്തന്റെ മൊഴിയെടുത്ത് പൊലീസ്
Updated: Oct 21, 2024, 18:39 IST
കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്ത് കണ്ണൂർ പൊലീസ്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മാധ്യമങ്ങൾക്ക് മുന്നിലൂടെ പ്രശാന്തൻ ഓടിപ്പോകുകയാണുണ്ടായത്.
അതേ സമയം ടിവി പ്രശാന്തിനെ പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. പ്രശാന്ത് സർക്കാർ ജീവനക്കാരനല്ലെന്ന് പറഞ്ഞ മന്ത്രി കൂടുതൽ പരിശോധനക്ക് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി നാളെ പരിയാരത്തെത്തുമെന്ന് അറിയിച്ചു. എഡിഎമ്മിന്റെ മരണമുണ്ടായി ഒരാഴ്ചയാകുമ്പോഴും പ്രശാന്തിനെതിരായ നടപടിയിൽ ആരോഗ്യവകുപ്പ് നടത്തിയത് ഒളിച്ചുകളിയാണെന്നും ആരോപണം ഉണ്ട്.