വയനാടിന് സഹായം ഇനിയും വൈകും;  പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്നു 

 

വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകും. കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ ലെവല്‍ 3 വിഭാഗത്തില്‍ ദുരന്തത്തെ പെടുത്താനുള്ള ഉന്നത തല സമിതിയുടെ നടപടികളും എവിടെയുമത്തിയിട്ടില്ല.  കേന്ദ്ര സഹായം ഔദാര്യമല്ലെന്നും, തന്നില്ലെങ്കില്‍ പിടിച്ചുവാങ്ങണമെന്നും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ കേന്ദ്രത്തിൻ്റെ അവഗണനയെ സിപിഎം പഴിക്കുന്നു. സംസ്ഥാനം പദ്ധതി സമർപ്പിക്കാത്തതാണ് ഫണ്ട് കിട്ടാത്തതിന് കാരണമായി ബിജെപി പറയുന്നത്.

കേന്ദ്രത്തിൻ്റെ ഈ വാദം സംസ്ഥാനത്തിനെ അപഹസിക്കുന്നതാണ്. അത്യന്തം വിനാശകരമായ ദുരന്തമായി വിലയിരുത്തുന്നതിന് മന്ത്രിതല സമിതിയുടെ സന്ദർശനം അവിടെ നടന്നിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തിൽ കാലതാമസം തുടരുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിൻ്റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് പറ‌ഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര അവഗണയ്ക്കെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നും പറ‌ഞ്ഞു. എൽഡിഎഫും ബിജെപിയും എപ്പോഴാണ് ഒന്നിക്കുകയെന്ന് പറയാനാവില്ലെന്നും അതുകൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.