ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ ബാഴ്സലോണ ഇതിഹാസതാരവും
Jul 26, 2025, 15:10 IST
ഇന്ത്യൻ ഫുട്ബോൾ ടീമിൻറെ പരിശീലകനാവാൻ അപേക്ഷ നൽകിയവരിൽ ബാഴ്സലോണ ഇതിഹാസം സാവി ഹെർണാണ്ടസും. എന്നാൽ സാവിയുടെ അപേക്ഷ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പരിഗണിച്ചില്ല. സ്പാനിഷ് കോച്ച് മനോലോ മാർക്വേസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ സീനിയർ ടീമിന് പുതിയ പരിശീലകനെ തേടാൻ തുടങ്ങിയത്. 170 അപേക്ഷകളായിരുന്നു പരിശീലക സ്ഥാനത്തേക്ക് കിട്ടിയത്.
ഇതിലാണ് ബാഴ്സലോണയുടെ ഇതിഹാസ താരവും പരിശീലകനും ആയിരുന്ന സാവി ഹെർണാണ്ടസും ഉൾപ്പെട്ടത്. എന്നാൽ സാവിയുടെ അപേക്ഷ പരിഗണിച്ചില്ല. സ്പാനിഷ് കോച്ചിൻറെ ഉയർന്ന പ്രതിഫലം താങ്ങാൻ കഴിയാത്തതിനാലാണ് അപേക്ഷ പരിഗണിക്കാതിരുന്നതെന്ന് എ ഐ എഫ് എഫിൻറെ ടെക്നിക്കൽ കമ്മിറ്റി അംഗവും മുൻതാരവുമായ സുബ്രതോ പോൾ വെളിപ്പെടുത്തി.