ഗവര്‍ണര്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു, മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമര്‍ശം; കയ്യില്‍ എന്ത് രേഖയാണ് ഉള്ളതെന്ന് എ കെ ബാലന്‍

 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. ഗവര്‍ണറുടെ കയ്യില്‍ എന്ത് രേഖയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ മലര്‍ന്ന് കിടന്ന് തുപ്പുന്നു.മുഖ്യമന്ത്രിക്കെതിരെ നടത്തിയത് അവാസ്തവ പരാമര്‍ശം. സിപി ഐഎമ്മിനെതിരെ കടന്നാക്രമിക്കാനുള്ള വേദിയായി രാജ്ഭവനെ മാറ്റി. പാക് ചാരന്‍ എന്ന് ഭരണകക്ഷി എംഎല്‍എയെ പറയാന്‍ എങ്ങനെ കഴിയുന്നു. മുഖ്യമന്ത്രിക്കെതിരെ ഇത്ര അവാസ്തവമായ പരാമര്‍ശം ഇതു വരെ ആരും നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യം ഭരണഘടനാവിരുദ്ധമാണ്.ഇത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ഇക്കാര്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും എ കെ ബാലന്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയിലും വിഷയം കൊണ്ടു വരണം. എന്തെങ്കിലും രേഖയുടെ അടിസ്ഥാനത്തിലാണോ ഗവര്‍ണര്‍ ആരോപണം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഒരു കാര്യത്തിലും ഗവര്‍ണറെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ചെറിയ ഇരകള്‍ പറയുന്ന കാര്യം ചിലപ്പോള്‍ വലിയ കാര്യമായി മാറും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചരിത്രം പഠിപ്പിക്കേണ്ടതില്ല. ഗവര്‍ണ്ണറുടെ വിഷലിപ്തമായ ആശയം സമൂഹം അംഗീകരിക്കില്ലെന്നും എ കെ ബാലന്‍ പ്രതികരിച്ചു.