'കോഴ ആരോപണം പാർട്ടി പരിശോധിക്കും'; പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്ന് എകെ ശശീന്ദ്രൻ

 

തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ട്. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകൾ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. 

ഏത് നിമിഷം വേണമെങ്കിലും മാറി നിൽക്കാൻ തയ്യാറാണ്. പാർട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും എകെ ശശീന്ദ്രൻ വ്യക്തമാക്കി.