മുതിർന്ന ലെഗ് സ്പിന്നർ അമിത് മിശ്ര വിരമിച്ചു

 

മുതിർന്ന ലെഗ് സ്പിന്നർ അമിത് മിശ്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 25 വർഷത്തിലേറെ നീണ്ടുനിന്ന കരിയറിനാണ് ഇതോടെ തിരശീല വീണത്. ആവർത്തിച്ചുള്ള പരിക്കുകളും യുവാക്കൾക്ക് അവസരം നൽകുന്നതിനുമാണ് തന്റെ വിരമിക്കൽ പ്രഖ്യാപനം എന്ന് അമിത് മിശ്ര പ്രസ്താവനയിൽ പറഞ്ഞു. 'ക്രിക്കറ്റ് ജീവിതത്തിലെ ഈ 25 വർഷങ്ങൾ അവിസ്മരണീയമായിരുന്നു. ഇക്കാലമത്രയും എന്നോടൊപ്പം ഉണ്ടായിരുന്ന ബിസിസിഐ, ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ, സപ്പോർട്ട് സ്റ്റാഫ്, എന്റെ സഹപ്രവർത്തകർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരോട് ഞാൻ അഗാധമായ നന്ദിയുള്ളവനാണ്'- മിശ്ര പറഞ്ഞു.

'ഞാൻ കളിച്ചപ്പോഴെല്ലാം എനിക്ക് പിന്തുണയും സ്‌നേഹവും നൽകി തന്റെ ക്രിക്കറ്റ് ജീവിതം മനോഹരമാക്കിയ ആരാധകർക്കും നന്ദി. ക്രിക്കറ്റ് എനിക്ക് എണ്ണമറ്റ ഓർമ്മകളും വിലമതിക്കാനാവാത്ത പാഠങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ മൈതാനത്തെ ഓരോ നിമിഷവും ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു ഓർമ്മയായിരിക്കും'- അദ്ദേഹം പറഞ്ഞു.