'അമ്മ' ഭരണസമിതിയുടെ കൂട്ടരാജി ആലോചിച്ചെടുത്തത്; അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല

 


അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 

മാധ്യമ വാർത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല.
ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.