ഐ.എസ്.ആർ.ഒയിൽ റിസർച്ച് അസോസിയേറ്റ് നിയമനം; ശമ്പളം 58,000 രൂപ
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയുടെ കീഴിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്റർ (എസ്.ഡി.എസ്.സി. ഷാർ) ൽ റിസർച്ച് അസോസിയേറ്റ്-I തസ്തികയിൽ നിയമനം നടക്കുന്നു. പി.എച്ച്.ഡി അല്ലെങ്കിൽ എം.ഇ/എം.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 ആണ്.
ഒഴിവ് സംബന്ധിച്ച വിവരങ്ങൾ
തസ്തിക: റിസർച്ച് അസോസിയേറ്റ്-I
ഒഴിവ്: ഒന്ന്
കാലാവധി: തുടക്കത്തിൽ 3 വർഷം, ആവശ്യമെങ്കിൽ 2 വർഷം കൂടി നീട്ടാം
ശമ്പളം: പ്രതിമാസം 58,000 + അലവൻസ്
യോഗ്യത
യോഗ്യതകൾ
മെറ്റീരിയോളജി, അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യനോഗ്രഫി, ഫിസിക്സ്, അല്ലെങ്കിൽ അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ Ph.D ബിരുദം.
അല്ലെങ്കിൽ: അറ്റ്മോസ്ഫെറിക് സയൻസ് അല്ലെങ്കിൽ ഓഷ്യൻ സയൻസിൽ ME / M.Tech ബിരുദവും, അനുബന്ധ മേഖലയിൽ 3 വർഷത്തെ ഗവേഷണ പരിചയവും, കുറഞ്ഞത് ഒരു റിസർച്ച് പേപ്പറെങ്കിലും SCI ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം
അടിസ്ഥാന മാർക്ക്: ME/M.Tech-ന് കുറഞ്ഞത് 60% മാർക്ക് (CGPA 6.5) BE/B.Tech/M.Sc ബിരുദതലത്തിൽ കുറഞ്ഞത് 65% മാർക്ക് ഉണ്ടായിരിക്കണം
അഭിലഷണീയം: കംപ്യുട്ടർ പ്രോഗ്രാമിംഗ്, ലിനക്സ് (Linux) എന്നിവയിലുള്ള അറിവ്
പ്രായപരിധി
പരമാവധി പ്രായം: 35 വയസ്
സർക്കാർ നിയമപ്രകാരം ഇളവുകൾ ലഭിക്കും
അപേക്ഷാ ഫീസ്
250രൂപ (ഓൺലൈൻ വഴി)
ഫീസ് ഇളവ്: എല്ലാ വനിതകൾക്കും, SC/ST, മുൻ സൈനികർ, ഭിന്നശേഷിക്കാർ (PWBD) എന്നിവർക്കും അപേക്ഷാ ഫീസ് ഇല്ല
തെരഞ്ഞെടുപ്പ് രീതി
അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റിംഗ്
തുടർന്ന് അഭിമുഖം
അപേക്ഷാ ലിങ്ക്
https://apps.shar.gov.in/RAssociate/css/images/ResearchAssociateadvt2026Final.pdf