പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ
Nov 23, 2024, 10:29 IST
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ലീഡ് തിരിച്ചുപിടിച്ച് ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ. അഞ്ചാം റൗണ്ട് പൂർത്തിയായപ്പോഴാണ് ലീഡ് നില സി കൃഷ്ണകുമാർ തിരിച്ചുപിടിച്ചത്. ആദ്യ രണ്ട് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നഗരസഭയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാൾ 700ഓളം വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. ബിജെപി വോട്ട് ചോർന്നത് കോൺഗ്രസിലേക്കാണെന്നാണ് സൂചന.
രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ വോട്ട് കൂടിയിട്ടുണ്ട്. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിന് 111 വോട്ടും ലഭിച്ചു. ബിജെപിക്ക് നഗരസഭയിൽ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയിരിന്നു. ലീഡ് നില മാറിമറിഞ്ഞതോടെ ആഘോഷത്തിന് മങ്ങലേറ്റു നഗരസഭയിലെ ഭൂരിപക്ഷം കുറവ് രാഹുൽ മാങ്കൂട്ടത്തലിനെ തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.