പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി; 1.50-ന് സ്ഫോടനമുണ്ടാകുമെന്ന് ഇമെയിൽ സന്ദേശം

 

പാലക്കാട് വാണിയംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.50-ന് സ്ഫോടനം ഉണ്ടാകുമെന്നും ആശുപത്രിയിലെ രോഗികളെയും മറ്റുള്ളവരെയും ഉടൻ മാറ്റണമെന്നുമാണ് ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 9.40-നാണ് ഈ ഭീഷണി സന്ദേശം ആശുപത്രി അധികൃതർക്ക് ലഭിച്ചത്.

എൽ.ടി.ടി.ഇ. (LTTE), ഐ.എസ്.ഐ. (ISI), ഡി.എം.കെ. (DMK) എന്നീ സംഘടനകളുടെ പേര് ചേർത്താണ് സന്ദേശം വന്നിരിക്കുന്നത്. "ഓപ്പറേഷൻ സിന്ദൂരിനുള്ള മറുപടിയാണ്" ഈ ഭീഷണി എന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു. വിവരം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡുകളും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ഗൗരവമായി എടുത്ത പോലീസ്, ഭീഷണിയുടെ ഉറവിടം കണ്ടെത്താനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.