പെട്രോൾ പമ്പിൻ്റെ എൻഒസിക്കായി കൈക്കൂലി നൽകി ; വിവി പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലൻസ്, രേഖകൾ ഹാജരാക്കാൻ നിർദ്ദേശം
Updated: Oct 19, 2024, 20:14 IST
പെട്രോൾ പമ്പിൻ്റെ എൻഒസിക്കായി കൈക്കൂലി കൊടുത്തെന്ന ആരോപണത്തിൽ വിവി പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂരിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത് കൈക്കൂലി ആരോപണത്തിൽ വിജിലൻസ് വിവരങ്ങൾ തേടിയത്. പ്രശാന്തനോട് രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകി. കൈക്കൂലി നൽകിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവ അടക്കമാണ് ഹാജരാക്കാൻ അറിയിച്ചത്. രേഖകൾ പരിശോധിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും. അതേസമയം, പ്രശാന്തൻ്റെ വിശദമായ മൊഴിയെടുപ്പ് പിന്നീട് നടക്കും.