രാഹുലിന്റെ മുഖത്തടിക്കാൻ ആഹ്വാനം; ബിജെപി എംപിക്കെതിരെ പ്രതിഷേധം
Jul 10, 2024, 10:34 IST
ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയെ മർദ്ദിക്കാൻ ആഹ്വാനം ചെയ്ത ബിജെപി എംപിക്കെതിരെ പ്രതിഷേധം കനക്കുന്നു. മംഗളുരു നോർത്ത് എംപി ഭരത് ഷെട്ടിയാണ് രാഹുലിനെ മർദ്ദിക്കാൻ ആഹ്വാനം ചെയ്തത്.
പാർലമെന്റിൽ നന്ദിപ്രമേയത്തിനുള്ള രാഹുലിന്റെ മറുപടിപ്രസംഗമാണ് ഭരത് ഷെട്ടിയെ ചൊടിപ്പിച്ചത്. ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരുപാടിയിലായിരുന്നു എംപിയുടെ മർദ്ദനാഹ്വാനം ഉണ്ടായത്. ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ രാഹുലിനെ പാർലമെന്റിൽ പൂട്ടിയിട്ട് മുഖത്തടിക്കണം എന്നതായിരുന്നു ഭരത് ഷെട്ടിയുടെ പരാമർശം.