മദ്യനയക്കേസ്; അരവിന്ദ് കേജ്രിവാളിനെതിരായ കുറ്റപത്രം സമർപ്പിച്ച് സിബിഐ 

 

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ റോസ് അവന്യു കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കഴിഞ്ഞ മേയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയക്കേസിലെ മുഖ്യ സൂത്രധാരിൽ ഒരാളായാണ് കേജ്രിവാളിനെ സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ആം ആദ്മി പാർട്ടിയുടെ മീഡിയ വിഭാഗം മേധാവിയും കേജ്രിവാളിന്റെ അടുത്ത അനുയായിയുമായ വിജയ് നായർക്ക് മദ്യ നിർമാതാക്കളുമായും വ്യാപാരികളുമായും ബന്ധമുണ്ടായിരുന്നു. 

മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് കേജ്രിവാൾ മുൻകൂർ അംഗീകാരം നൽകിയതായും കുറ്റപത്രത്തിലുണ്ട്. മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ വെളുപ്പിക്കൽ കേസിൽ മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും സമാനകേസിൽ സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യനയക്കേസിലെ സിബിഐ അറസ്റ്റ് ജയിലിൽ തളച്ചിടാനാണെന്നാണ് അരവിന്ദ് കേജ്രിവാൾ ഡൽഹി ഹൈക്കോടതിയിൽ ആരോപിച്ചത്.