സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു
Nov 21, 2024, 06:45 IST
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് ബോർഡ് പരീക്ഷ മാർച്ച് 18നും 12ാം ക്ലാസ് പരീക്ഷ ഏപ്രിൽ 4നും അവസാനിക്കും.
പത്താം ക്ലാസിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നിനും 12ാം ക്ലാസിന്റേത് ഫെബ്രുവരി 15നും തുടങ്ങും. പരീക്ഷാത്തീയതിയുടെ കൂടുതൽ വിവരങ്ങൾ cbse.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.