ഇ.വി.എം ഉപയോഗിച്ച് മഹാരാഷ്ട്രയില്‍ അട്ടിമറി നടന്നു; ബാലറ്റ്പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം: രമേശ് ചെന്നിത്തല
രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഭരണകൂടത്തിന് താൽപര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു. മഹാരാഷ്ട്രയിൽ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്.
ഇവിഎം മെഷീൻ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് മാറ്റണം.ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികൾ വരുന്നു.ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കപെട്ടു.ബാലറ്റ് പേപ്പർ വോട്ടെടുപ്പാണ് രാജ്യത്ത് വേണ്ടത്.നിയമപരമായി എന്ത് ചെയ്യാൻ കഴിയുമെന്ന് പാർട്ടി ആലോചിക്കുകയാണ്
ഇവിഎം മെഷീൻ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു.ബാലറ്റ് പേപ്പറിലൂടെ വോട്ടെടുപ്പ് നടത്തണം.ജനാധിപത്യത്തെ സംരക്ഷിക്കണം.ബാലറ്റ് പേപ്പറിലുടെ വോട്ടെടുപ്പ് നടന്നില്ലെങ്കിൽ ഒരിടത്തും നമ്മൾ മത്സരിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ്.അതിന് വേണ്ടി കോടതിയിൽ പോയിട്ട് കാര്യമില്ല.
കോടതി പോലും ഭരണകൂടത്തിന്‍റെ കയ്യിൽ അമരുന്ന അവസ്ഥയിലേക്ക് എത്തി.ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ രാജ്യത്ത് വൻ പ്രക്ഷോഭങ്ങൾ നടക്കണമെന്നും അദ്ദേഹം പറഞ്ഞു അതിനിടെ ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിലേക്ക് മടങ്ങണമെന്ന ഹർജി വീണ്ടും തള്ളി സുപ്രീംകോടതി. തോൽക്കുമ്പോൾ മാത്രം ചിലർ ഇവിഎമ്മുകളെ പഴിചാരുകയാണെന്ന് കോടതി പരിഹസിച്ചു