മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും
Mar 19, 2026, 09:44 IST
നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകുക. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്ന ആദ്യ സ്ഥാനാർത്ഥിയാകും മുഖ്യമന്ത്രി.
തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് നിന്ന് ജനവിധി തേടുന്നത്. പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് മുഖ്യമന്ത്രിക്ക് കെട്ടിവെക്കാനുള്ള തുക നൽകിയത് എന്നത് ശ്രദ്ധേയമാണ്. ഇന്നലെ നടന്ന മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത മുഖ്യമന്ത്രി, വിപുലമായ റോഡ് ഷോയോടെ ഇതിനോടകം തന്നെ പ്രചാരണത്തിന് ആവേശം പകർന്നിട്ടുണ്ട്.