ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലം; ഹൈക്കോടതി
Sep 25, 2025, 16:22 IST
ചോറ്റാനിക്കര ക്ഷേത്രപരിസരം വൃത്തിഹീനമായി തുടരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിന് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗം എക്സി. എൻജിനീയർ, ചോറ്റാനിക്കര ദേവസ്വം അസി.എൻജിനീയർ തുടങ്ങിയവർ കോടതിയിൽ ഹാജരായിരുന്നെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ തുടങ്ങിയവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻറെ നിരീക്ഷണം.
സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശം നൽകി. ക്ഷേത്രപരിസരം വൃത്തിഹീനമാണെന്ന പരാതിയിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. തുടർന്ന് വിഷയം ഒക്ടോബർ 15ന് പരിഗണിക്കാൻ മാറ്റി.