പൂരം കലക്കിയെന്ന ആരോപണം; എഡിജിപിക്കെതിരെ തൃശൂർ പൊലീസിൽ പരാതി

 

പിവി അൻവർ എംഎൽഎയുടെ ആരോപണത്തിന് പിന്നാലെ എഡിജിപി അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കണം. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ മൊഴിയായി പരിഗണിക്കണം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണം. 

ഹൈക്കോടതിയിലെ അഭിഭാഷകനായ വി ആർ അനൂപ് ആണ് പരാതി നൽകിയത്. അതിനിടെയാണ് കേരള പൊലീസ് അസോസിയേഷൻറെ സമ്മേളന വേദിയിൽ എംആർഅജിത്കുമാറിനെതിരെ മുഖ്യമന്ത്രി  അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത്.