പി.പി ദിവ്യക്ക് സർക്കാരും പാർട്ടിയും സംരക്ഷണമൊരുക്കില്ല; കീഴടങ്ങുന്നത് വ്യക്തിപരമായ തീരുമാനമെന്നും നിലപാടെന്ന് എം.വി ഗോവിന്ദൻ
Oct 29, 2024, 12:55 IST
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യക്ക് സിപിഎം നിർദ്ദേശമൊന്നും നൽകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമായ ദിവ്യ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട് അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നും അദ്ദേഹം മറുപടി പറഞ്ഞു.
ദിവ്യക്ക് പാർട്ടിയും സർക്കാരും സംരക്ഷണമൊരുക്കില്ല. സർക്കാർ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഗോവിന്ദൻ തെറ്റ് ചെയ്തവർ നിയമത്തിന് കീഴ് പ്പെടണമല്ലോയെന്നും പ്രതികരിച്ചു. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.