കണ്ണൂരിലെ നേതാക്കൾ മറുപടി പറയും;  സികെപി പത്മനാഭൻറെ വിമർശനത്തിൽ എം വി ഗോവിന്ദൻ

 

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭൻറെ വിമർശനത്തിൽ ജില്ലയിലെ നേതാക്കൾ പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിയാണ് തന്നെ രോഗിയാക്കിയതെന്നും പാർട്ടിയിൽ വിഭാഗീയത ഉണ്ടായിരുന്നെന്നും അധികാരമായിരുന്നു അവരുടെ ലക്ഷ്യം എന്നുമാണ് സികെപി പറഞ്ഞത്. താൻ ശരിയുടെ പക്ഷത്താണ് നിലകൊണ്ടത്. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാവില്ലെന്ന് സികെപി തുറന്നടിച്ചു. താഴെ നിന്നല്ല മുകളിൽ നിന്നും തിരുത്തണമെന്നും തനിക്കെതിരെ നടപടിയെടുക്കാൻ മുന്നിൽ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷം ഉണ്ടെന്നും സികെപി പറഞ്ഞിരുന്നു. 

സികെപിയുടെ പ്രതികരണം വന്ന് മൂന്നാം ദിവസവും പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. നിലവിൽ മാടായി ഏരിയ കമ്മിറ്റി അംഗമാണ് സികെപി. പാർട്ടി ജില്ലാ നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞാണ് എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത്.