ജഡ്ജിമാർക്ക് സംസാരിക്കാനാകുന്നില്ല; സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി

 
താനൂര്‍ ബോട്ട് അപകടത്തിൽ സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമര്‍ശങ്ങളിലും കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നുവെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. അപകടം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണ്. മറ്റൊരു ബോട്ട് അപകടം ഇനി ഉണ്ടാവരുത്. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ? ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല.കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാവുകയാണ്. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.