ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ; ചുഴലികാറ്റ് സാധ്യത, കേരളത്തിൽ മഴ 

 

 

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി പുതുച്ചേരി തീരത്ത് കരയിൽ പ്രവേശിക്കും. കുറച്ചു മണിക്കൂറുകൾ മാത്രമാണ് ചുഴലിക്കാറ്റിന്റെ വേ​ഗത കൈവരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായ ശേഷം അതി തീവ്രന്യൂന മർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ശനിയാഴ്ച രാവിലെ പുതുച്ചേരി തീരത്ത് കര തൊടുമെന്ന് കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. മണിക്കൂറിൽ പരമാവധി 70 കി.മീ വരെ വേഗതയിലായിരിക്കും കരയിലെത്തുക. 


കരയിൽ പ്രവേശിച്ച ശേഷം ശക്തി കുറഞ്ഞ് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ മുകളിലൂടെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ പൊതുവെ മഴ കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സൗദി അറേബ്യ നിർദേശിച്ച ഫെം​ഗൽ (FENGAL) എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക.